മാള്‍ഡ: [www.malabarflash.com] കൃഷിയിടത്തില്‍ പശു കയറിയതിന് യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം. ക്രൂര മര്‍ദ്ദനത്തിന് ശേഷം യുവതിയുടെ രണ്ട് വിരലുകള്‍ മുറിച്ചു കളയുകയും ചെയ്തു. അയല്‍വാസിയുടെ കൃഷിയിടത്തില്‍ പശു കയറി വിളകള്‍ നശിപ്പിച്ചതിനാണ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
<p>ഗുരുതരമായി പരുക്കേറ്റ യുവതി മാള്‍ഡ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇപ്പോള്‍ പോലീസിന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആക്രമിച്ചവര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി പറഞ്ഞു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ യുവതിയുടെ മകനും അക്രമികളുടെ മര്‍ദ്ദനമേറ്റു. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ഹാറൂണ്‍ ഷെയ്ഖ്, ലാലു ഷെയ്ഖ്, ഇഫ്താര്‍ ഷെയ്ഖ്, അഹമ്മദ് ഷെയ്ഖ് എന്നിവരുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്.
<p>ഹാറുണ്‍ ഷെയ്ഖ് എന്നയാളുടെ കൃഷിയിടത്തിലാണ് യുവതിയുടെ പശു കയറിയത്. പശുവി ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് അക്രമി സംഘം യുവതിയുടെ നേര്‍ക്ക് തിരിഞ്ഞത്. ആക്രമണത്തില്‍ പശുവിന്റെ രണ്ട് കാലുകള്‍ ഒടിഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment