പരമാത്തിവെല്ലൂര്‍: [www.malabarflash.com] വളര്‍ത്തുനായയേയും കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചതില്‍ മനംനൊന്ത് ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ പരമാത്തിവെല്ലൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ശാന്തി എന്ന യുവതിയാണ് വളര്‍ത്തുനായയോടുള്ള സ്‌നേഹം കാരണം ആത്മാഹുതിയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ യുവതി ജീവനുവേണ്ടി മല്ലിടുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നായയുമായി വളരെയധികം അടുപ്പമുണ്ടായിരുന്ന ശാന്തിയ്ക്ക് അവയെ പിരിയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുന്‍പ് ഒരു നായയെ കെട്ടിടത്തിന് മുകളില്‍ നിന്ന് രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വലിച്ചെറിഞ്ഞ മനുഷ്യത്വ രഹിതമായ വാര്‍ത്ത കേട്ട അതേ നാട്ടില്‍ നിന്നാണ് വളര്‍ത്തുനായയ്ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തുനിഞ്ഞ യുവതിയുടെ വാര്‍ത്ത എത്തിയിരിക്കുന്നത്. രാജ്യമൊട്ടാകെ വന്‍പ്രതിഷേധത്തിന് വഴിവെച്ച സംഭവമായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment