Latest News

മധൂരില്‍ യക്ഷോത്സവം ആഗസ്റ്റില്‍

കാസര്‍കോട്:[www.malabarflash.com] മധൂര്‍ ശ്രീ ബൊഡ്ഡജ്ജ യക്ഷഭാരതി കലാ സംഘത്തിന്റെ അഞ്ചാം വാര്‍ഷികം ആഗസ്റ്റ് 20 മുതല്‍ 24 വരെ യക്ഷഗാന പരിപാടികളോടെ മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ദി വിനായക ക്ഷേത്രം പരിസരത്ത് നടത്താന്‍ കലാ സംഘം ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

യക്ഷഗാന കലാകാരന്‍ മധൂര്‍ വേണുഗോപാല കല്ലൂരായ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബി ബാലകൃഷ്ണ അഗ്ഗിത്തായ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താരാനാഥ് മധൂര്‍ സ്വാഗതം പറഞ്ഞു. സംഘത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ എം. സീതാരാമ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.

 കെ. മഹാബല നായക് കുഡ്‌ലു, പ്രതീപ് കുഡ്‌ലു, കെ. ഗോപാലകൃഷ്ണ അഡിഗ സുര്‍ളു, ജയരാമ ഗട്ടി ഉളിയ, സുധാനടരാജ കല്ലൂരായ സംസാരിച്ചു. 

സ്വാഗതസംഘം ഭാരവാഹികള്‍: ബി ബാലകൃഷ്ണ അഗ്ഗിത്തായ (പ്രസി), എം. വേണുഗോപാല കല്ലൂരായ, വാമന ആചാര്‍, ജയരാമ ഗട്ടി (വൈസ് പ്രസി), താരാനാഥ് മധൂര്‍ (ജന കണ്‍), പ്രദീപ കുഡ്‌ലു, പ്രതാപ കുമ്പള, സുധാനടരാജ കല്ലൂരായ (സെക്ര), സീതാരാമ മല്ല (ട്രഷ).






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.