കാസര്‍കോട്:[www.malabarflash.com] ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉടന്‍ അനുവദിക്കുക, രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കുക, സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന പുതിയ റെയില്‍വെപാത കാസര്‍കോട് വരെ നീട്ടണമെന്നും കേരള പ്രവാസി സംഘം കാസര്‍കോട് ജില്ലാ കമ്മിററി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുല്ല, ജില്ലാ സെക്രട്ടറി പി.ചന്ദ്രന്‍, സംസ്ഥാന സമിതി അംഗം കെ. രാജേന്ദ്രന്‍, വി.വി കൃഷ്ണന്‍, മുഹമ്മദ് റാഫി, ഗണേഷ്, ഒ. നാരായണന്‍, പി.പി സുധാകരന്‍, കണ്ടത്തില്‍ നാരായണന്‍, പി.വി. ബാബു എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് ജില്ലയില്‍ ഒരു പാട് പ്രവാസികള്‍ വിദേശനാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്ക് ഏററവും വലിയ നേട്ടമാണ് മേല്‍പറഞ്ഞ കാര്യങ്ങള്‍. സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രവാസികളുടെ കാര്യങ്ങളില്‍ നല്ല രീതിയില്‍ ഇടപെടുമെന്ന് ഉറപ്പുളളതിനാല്‍, ജില്ലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് തൃക്കരിപ്പൂരില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ. അബ്ദുല്ല, ജില്ലാ സെക്രട്ടറി പി.ചന്ദ്രന്‍, സംസ്ഥാന സമിതി അംഗം കെ. രാജേന്ദ്രന്‍, വി.വി കൃഷ്ണന്‍, മുഹമ്മദ് റാഫി, ഗണേഷ്, ഒ. നാരായണന്‍, പി.പി സുധാകരന്‍, കണ്ടത്തില്‍ നാരായണന്‍, പി.വി. ബാബു എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment