ഉത്തരാഖണ്ഡ്: [www.malabarflash.com] സോഷ്യല്‍ മീഡിയ ഉപയോഗം പലരുടെയും കുടുംബ ജീവിതം താളം തെറ്റിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താക്കന്‍മാര്‍ ഫെയ്‌സ്ബുക്കിന് അടിമപ്പെട്ടുവെന്ന് ആരോപിച്ച് വനിതാ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഉത്തരാഖണ്ഡ് വനിതാ കമ്മീഷനിലാണ് സ്ത്രീകളുടെ പരാതി പ്രവാഹം.
ഭര്‍ത്താക്കന്‍മാരുടെ സോഷ്യല്‍ മീഡിയ ഉപയോത്തിനെതിരെ ആഴ്ചയില്‍ 3-4 പരാതികളെങ്കിലും ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ വെളിപ്പെടുത്തി. ഇത് ആദ്യമായാണ് ഇത്രയും പരാതികള്‍ ലഭിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ ഭര്‍ത്താക്കന്‍മാരുടെ ചാറ്റിംഗ് ആണ് സ്ത്രീകളെ അലോസരപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഭര്‍ത്താക്കന്‍മാര്‍ മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതായും സ്ത്രീകള്‍ ആരോപിച്ചു. 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് സ്ത്രീകളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താക്കന്‍മാരുടെ സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് പലപ്പോഴും ശാരീരിക പീഡനത്തിന് ഇരയാകേണ്ടി വരുന്നതായും പരാതിക്കാരായ സ്ത്രീകള്‍ ആരോപിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment