Latest News

രജനികാന്തിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് എയര്‍ ഏഷ്യ

ചെന്നൈ:[www.malabarflash.com] സ്‌റ്റൈല്‍മന്നന്റെ സൂപ്പര്‍ചിത്രം കബാലിക്ക് ആകാശത്ത് പ്രമോഷനൊരുക്കി എയര്‍ ഏഷ്യ. കബാലിയില്‍ രജനിയുടെ രണ്ടു ലുക്കുകളാണ് വിമാനത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

വിമാനത്തിന്റെ ചിത്രങ്ങള്‍ ഇതോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. റിലീസിംഗ് ദിവസം വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്കു വമ്പന്‍ ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കബാലിയുടെ ഒഫീഷ്യല്‍ എയര്‍ലൈന്‍ പാര്‍ട്ണറാണ് എയര്‍ ഏഷ്യ. ചിത്രം റിലീസ് ചെയ്യുന്ന ജൂലൈ പതിനഞ്ചിന് ബംഗളുരുവില്‍നിന്നു ചെന്നൈയിലേക്കു എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കബാലി കാണാനുള്ള ടിക്കറ്റ് സൗജന്യമായി നല്‍കും. പ്രത്യേക മെനുവില്‍ ഭക്ഷണം, റിട്ടേണ്‍ ടിക്കറ്റ്, ചിത്രത്തിന്റോ ഓഡിയോ സിഡി എന്നിവയും വാഗ്ദാനത്തിലുണ്ട്. 7800 രൂപയാണ് പാക്കേജിന്റെ നിരക്ക്.

രാവിലെ ആറിന് ബംഗളുരുവില്‍നിന്നുള്ള വിമാനം ഏഴിന് ചെന്നയിലിറങ്ങും. യാത്രക്കാരെ പ്രത്യേക വാഹനത്തില്‍ തിയേറ്ററിലെത്തിക്കും. ചിത്രം കണ്ടു കഴിഞ്ഞു മൂന്നിന് ചെന്നൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ ബംഗളൂരുവിലേക്ക് പോവുകയും ചെയ്യാം. മലേഷ്യയിലെ അധോലോകനായകനായാണ് ചിത്രത്തില്‍ രജനി പ്രത്യക്ഷപ്പെടുന്നത്. രാധികാ ആപ്‌തേയാണു നായിക.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.