Latest News

ബിജെപി നേതാവിന്റെ മകന്‍ 11 വയസ്സുകാരിയെ വിവാഹം കഴിച്ചത് വിവാദമാകുന്നു

റാഞ്ചി:[www.malabarflash.com] ഝാര്‍ഖണ്ഡിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് താല മറാണ്ടിയുടെ മകന്‍ മുന്ന മറാണ്ടി 11 വയസ്സുകാരിയെ വിവാഹം കഴിച്ചത് വിവാദമാകുന്നു. ഝാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ ജൂണ്‍ 27ന് ആണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.

മുന്നയും മറ്റൊരു യുവതിയുമായുള്ള വിവാഹം കഴിഞ്ഞ ദിവസം നടക്കാനിരിക്കുകയായിരുന്നു. മുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുളള വാര്‍ത്തകള്‍ പുറത്തുവന്നതോടെ യുവതിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനുശേഷമാണ് മുന്ന ആറാംക്ലാസുകാരിയായ കുട്ടിയെ വിവാഹം കഴിച്ചത്. ഈ മാസം 29ന് വിവാഹ സല്‍ക്കാരം നടന്നതിനെ തുടര്‍ന്നാണ്‌ വാര്‍ത്ത പുറത്തായത്. വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയെ അല്ല മുന്ന വിവാഹം കഴിച്ചതെന്ന് ഝാര്‍ഖണ്ഡ് പ്രതിപക്ഷ നേതാവ് ഷിബു സോറന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയും മുന്നയ്‌ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടുവര്‍ഷമായി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. കോടതിയിലും വനിതാ കമ്മീഷനിലും ഈ പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം വിവാദമായതിനെ തുടര്‍ന്ന് താല മറാണ്ടിയ്ക്കും മകനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.