ന്യൂഡല്‍ഹി:[www.malabarflash.com] വിമാനം വൈകുമ്പോഴും റദ്ദാക്കുമ്പോഴുമുള്ള നഷ്ടപരിഹാരത്തില്‍ വന്‍വര്‍ധന. ഇത്തരം സംഭവങ്ങളില്‍ വിമാനക്കമ്പനികളില്‍ നിന്ന് 20,000 രൂപവരെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കൊണ്ടുവന്ന പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചിരിക്കുന്നത്.
വിമാനം രണ്ടു മണിക്കൂറിലേറെ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാരന് 10,000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. അതേസമയം, യാത്രക്കാരന് വിമാനത്തില്‍ ബോര്‍ഡിങ് അനുവദിക്കാതിരുന്നാല്‍ നഷ്ടപരിഹാരമായി 20,000 രൂപ നല്‍കേണ്ടിവരും.
നിലവിലെ മാര്‍ഗനിര്‍ദേശം അനുസരിച്ച് വിമാനം റദ്ദാക്കുന്നതിനും വൈകുന്നതിനും ബോര്‍ഡിങ് അനുവദിക്കാത്തതിനുമെല്ലാം 4000 രൂപ മാത്രമാണ് യാത്രക്കാരന് നഷ്ടപരിഹാരമായി ലഭിക്കുക.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആഗസ്ത് മുതല്‍ പ്രാബല്യത്തില്‍ വരും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment