കാസര്‍കോട്: [www.malabarflash.com] സുള്ള്യയിലെ ജയനഗര്‍ ഓള്‍ഡ് ഗേറ്റിലെ അബ്‌ദുള്‍ റസാഖിനെ (37) സ്‌ത്രീകളുടെ ശബ്‌ദത്തില്‍ ഫോണ്‍ വിളിച്ചു വരുത്തി കാറില്‍ തട്ടിക്കൊണ്ടുപോയി കാറും പണവും ഫോണും തട്ടിയെടുത്ത കേസിലെ സൂത്രധാരനെ കാസര്‍കോട് സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തു. റസാഖിന്റെ സ്‌നേഹിതന്‍ കൂടിയായ സുള്ള്യ ജെട്ടിപ്പള്ളം മുഹമ്മദ് ഇഖ്‌ബാല്‍ (32)നെയാണ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ബദിയഡുക്കയിലായിരുന്നു സംഭവം. ഈ കേസില്‍ ഉളിയത്തടുക്കയിലെ മുഹമ്മദ് സഹദ്, നെല്ലിക്കട്ടയിലെ ഉനൈസ്, പുളിക്കൂര്‍ ബിലാല്‍ നഗറിലെ സിദ്ദിഖ് എന്നിവരെ നേരത്തെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment