പൊയിനാച്ചി: [www.malabarflash.com] കൊല്ലൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ ബസ് ഡ്രൈവര്‍ പൊയിനാച്ചിയില്‍ കാറിടിച്ച് ദാരുണമായി മരിച്ചു. കുണ്ടംകുഴി മരുതടുക്കത്തെ പി. മധുസൂദന്‍ (32) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.50ന് പൊയിനാച്ചി പെട്രോള്‍ ബങ്കിന് സമീപം ദേശീയപാതയിലാണ് അപകടം നടന്നത്. കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സുസ്മിത, ടാബു, ട്രാന്‍സ്‌ലാന്റ് തുടങ്ങിയ ബസുകളില്‍ ഡ്രൈവറായി മധുസൂദനന്‍ ജോലി ചെയ്തുവരികയായിരുന്നു. 12ന് രാത്രി നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആള്‍ട്ടോ കാറില്‍ കൊല്ലൂരിലേക്ക് പോയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. കാര്‍ പെട്രോള്‍ ബങ്കിന് സമീപം നിര്‍ത്തി രണ്ടുപേര്‍ അതില്‍ ഉറങ്ങി. ഒരാള്‍ വീട്ടിലേക്ക് മടങ്ങി. മധു നടന്നുപോകുന്നതിനിടയില്‍ കാറിടിച്ചതായാണ് നിഗമനം. നിര്‍ത്താതെ പോയ കാര്‍ പിന്നീട് പയ്യന്നൂരിന് സമീപം വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനാണ് മധു. രാമകൃഷ്ണന്‍നായര്‍-ദേവകി ദമ്പതികളുടെ മകനാണ്. അംബിക ഏക സഹോദരിയാണ്.
Keywords: Poinachi, Accident, Kasaragod, Kerala, Obituary, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment