Latest News

ബി.ആര്‍.ഡി.സിയുടെ ഹൗസ് ബോട്ട് നശിക്കുന്നു


നീലേശ്വരം [www.malabarflash.com]: ബി.ആര്‍.ഡി.സിയുടെ ഹൗസ് ബോട്ട് പുഴയോരത്ത് നശിക്കുന്നു. നീലേശ്വരം നഗരസഭയിലെ കൊയാമ്പുറം കുറ്റിക്കടവ് പുഴയോരത്താണ് ബോട്ട് നശിച്ചുകൊണ്ടിരിക്കുന്നത്. 25 ലക്ഷത്തോളം രൂപചിലവഴിച്ച് നിര്‍മ്മിച്ച ബോട്ട് കരയില്‍ കയറ്റിവെച്ചിട്ട് 4 വര്‍ഷം കഴിഞ്ഞു. ബോട്ട് മഴയും വെയിലുമേറ്റ് മരങ്ങള്‍ ദ്രവിച്ചുതുടങ്ങി. സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ബോട്ട് കരയ്ക്ക് കയറ്റിവെച്ചത്.
അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ച ഹൗസ് ബോട്ടിന്റെ അകത്തുള്ള മുറികളും മറ്റും പൊട്ടിപ്പൊളിഞ്ഞു. ബോട്ടിന്റെ എഞ്ചിന്‍ എടുത്തുമാറ്റിയ നിലയിലാണ്. ഈ ബോട്ട് സ്വകാര്യ വ്യക്തിക്ക് വാടകക്ക് നല്‍കിയതായും പറയുന്നുണ്ട്. കോട്ടപ്പുറത്ത് വിനോദ സഞ്ചാരികള്‍ക്ക് ഉല്ലാസയാത്ര നടത്തുന്നതിന് ബി.ആര്‍.ഡി.സി ആദ്യം നിര്‍മ്മിച്ച ഹൗസ്‌ബോട്ടാണ് വകുപ്പിന്റെ അനാസ്ഥ മൂലം നശിക്കുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് ബി.ആര്‍.ഡി.സി വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥത മൂലം സംഭവിച്ചത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.