Latest News

ഷാര്‍ജയില്‍ വീട്ടുജോലിക്കാരിയുടെ മര്‍ദ്ദനമേറ്റ് 9 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഷാര്‍ജ:[www.malabarflash.com] വീട്ടിജോലിക്കാരിയുടെ മര്‍ദ്ദനമേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് അല്‍ ഖാസിമി ആശുപത്രിയിലാണ് സലാമ എന്ന പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്.

അബൂദാബിയില്‍ സൈനിക വിഭാഗത്തില്‍ ജോലി ചെയ്യുന്ന സാലിം അല്‍ മസ്മി എന്ന സ്വദേശിയുടെ വീട്ടുജോലിക്കാരിയായ ഇന്തോനീഷ്യക്കാരിയാണ് കുഞ്ഞിനെ മര്‍ദ്ദിച്ചത്.
തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് സലാമയ്ക്ക് പരുക്കേറ്റിരുന്നത്. തലയ്ക്കകത്തേറ്റ പരുക്ക് ഗുരുതരമായിരുന്നതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 

കുഞ്ഞ് നിര്‍ത്താതെ കരയുന്നതായിരുന്നുവത്രെ 28കാരിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങളുടെ കൂടെ ജോലി ചെയ്യുകയായിരുന്ന പ്രതി ഈ കടുംകൈ ചെയ്യാനുള്ള സാഹചര്യമെന്തെന്ന് അറിയില്ലെന്ന് സാലിം അല്‍ മസ്മി പറഞ്ഞു.
പോലീസ് വീട്ടുജോലിക്കാരിയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ കണ്ടെത്തിയിരുന്നു. സലാമയ്ക്ക് ഇരട്ട സഹോദരിയുണ്ടായിരുന്നത് ജനിച്ച് 12 ദിവസം കഴിഞ്ഞപ്പോള്‍ മരിച്ചുപോയിരുന്നു. മൂന്ന് വയസുള്ള ഷഹ്ദ് സഹോദരിയാണ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.