മധുര:[www.malabarflash.com] വീണ്ടും സെല്‍ഫി ദുരന്തം. കന്യാകുമാരിയില്‍ സെല്‍ഫി എടുക്കുന്നതിനിടെ ദമ്പതികള്‍ തിരയില്‍പ്പെട്ട് മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ നിന്നുള്ള ഉമര്‍ ഷെരീഫ് (42), ഭാര്യ ഫാത്തിമ ബീവി (40) എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ തിരയില്‍പ്പെട്ടത്.
കുടുംബത്തോടൊപ്പം കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു ദമ്പതികള്‍.
കുടുംബത്തോടൊപ്പം കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു ദമ്പതികള്‍.
ശങ്കുതുറ ബീച്ചില്‍ മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇരുവരും കൂറ്റന്‍ തിരമാലയില്‍പ്പെട്ടു. നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് കുറച്ചുസമയത്തിനകം ഇരുവരെയും കരയിലെത്തിച്ചെങ്കിലും ഫാത്തിമ മരിച്ചിരുന്നു. ഷെരീഫിനെ ഉടന്‍തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment