കൊല്ലം:[www.malabarflash.com] കരുനാഗപ്പള്ളി അഴീക്കല്‍ പ്രായിക്കാട് ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പ്രായിക്കാട് സ്വദേശി പ്രജില്‍ (25) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ ശല്യംചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. പ്രജിലിനെ ഓടിച്ചിട്ട് വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് അര്‍ജ്ജുന്‍ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രജിലിന്റെ സുഹൃത്തുക്കള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment