Latest News

ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിച്ച 250ഓളം ദളിത് കുടുംബങ്ങള്‍ ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങുന്നു

നാഗപട്ടണം:[www.malabarflash.com] ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനാല്‍ തങ്ങള്‍ ഇസ്‌ലാം മതം സ്വീകരിക്കുകയാണെന്ന ഭീഷണിയുമായി തമിഴ്‌നാട്ടില്‍ ഒരു കൂട്ടം ദളിതര്‍ രംഗത്ത്. തര്‍ക്കം പരിഹരിക്കാനായി വിളിച്ചു ചേര്‍ത്ത ചര്‍ച്ചകള്‍ പരാജയപ്പെട്ട സ്ഥിതിക്ക് തങ്ങള്‍ മതംമാറാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണെന്നും അവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

തമിഴ്‌നാട്ടിലെ വേദാരണ്യത്തേയും കാരൂരിലെയും ദളിത് കുടുംബങ്ങളാണ് ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത്. ക്ഷേത്രാചാരങ്ങള്‍ നടത്താന്‍ ദളിതരെ സവര്‍ണര്‍ അനുവദിക്കുന്നില്ല എന്നാണ് ഇവരുടെ ആരോപണം.

കഴിഞ്ഞവര്‍ഷം ജില്ലാ ഭരണകൂടം ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സമാധാന യോഗം വിളിച്ചുചേര്‍ത്തിരുന്നു. ദളിതര്‍ക്ക് ജോയിന്റെ് കമ്മീഷണര്‍ ഓഫ് ദ ഹിന്ദു റീലിജ്യസ് ആന്റ് ചാരിറ്റബിള്‍ എന്റോവ്‌മെന്റിനെ സമീപിക്കാമെന്നാണ് യോഗത്തില്‍ തീരുമാനമായതെന്നും എന്നാല്‍ ദളിതര്‍ അവരെ സമീപിച്ചില്ല എന്നുമാണ് വേദരണ്യം തഹസില്‍ദാറായ ഇളങ്കോവന്‍ പറയുന്നത്.

എന്നാല്‍ തങ്ങളെന്തിന് കമ്മീഷനെ സമീപിക്കണം എന്ന ചോദ്യമാണ് ദളിതര്‍ ഉന്നയിക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ പ്രദേശവാസികളായ ദളിതര്‍ക്കു നടത്താമെന്ന ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നും പിന്നെയെന്തിനാണ് തങ്ങള്‍ കമ്മീഷനെ സമീപിക്കേണ്ടതെന്നുമാണ് അവര്‍ ചോദിക്കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. ക്ഷേത്ര മാനേജ്‌മെന്റ് ദളിതര്‍ ആചാരങ്ങള്‍ നടത്തുന്നത് തടയുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

2009ല്‍ മഹാലക്ഷ്മി അമ്മന്‍ ക്ഷേത്രം നിര്‍മ്മിക്കുന്ന വേളയില്‍ തങ്ങളില്‍ നിന്നും പണം ശേഖരിച്ചിരുന്നു. കൂടാതെ ക്ഷേത്രഭരണം നോക്കാന്‍ ഒരു ട്രസ്റ്റും രൂപീകരിച്ചിരുന്നു. എന്നാല്‍ സവര്‍ണ ഹിന്ദുക്കള്‍ ക്ഷേത്രം പിടിച്ചെടുക്കുകയും ദളിതര്‍ പ്രവേശിക്കുന്നത് തടയുകയാണുണ്ടായതെന്നും ട്രെസ്റ്റിന്റെ ചെയര്‍മാനായ പി. വെട്രി പറയുന്നു.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.