ഭോപ്പാല്‍:[www.malabarflash.com] ബീഫിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ വീണ്ടും മര്‍ദനം. മധ്യപ്രദേശിലെ മാന്‍ഡസോറിലെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് രണ്ട് സ്ത്രീകളെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. രണ്ട് മുസ്‌ലിം സ്ത്രീകളുടെ കൈവശം ബീഫ് സൂക്ഷിച്ചുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു ഈ സംഭവം.
ഗോമാതാ കീ ജയ് എന്ന് വിളിച്ചുകൊണ്ടാണ് സ്ത്രീകള്‍ക്ക് നേരെ മര്‍ദനം അഴിച്ചുവിട്ടത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളാണ് മര്‍ദനം നടത്തിയത്. ദൃക്‌സാക്ഷികളില്‍ ഒരാള്‍ പകര്‍ത്തിയ ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നു.
ആക്രമണം നടന്ന അരമണിക്കൂറോളം നേരം പോലീസും കാഴ്ചക്കാരായി നോക്കിനിന്നു. പോലീസ് നടത്തിയ പരിശോധനയില്‍ 30 കിലോയോളം ഇറച്ചി ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഇത് ബീഫല്ലെന്നും പോത്തിറച്ചിയാണെന്നും വ്യക്തമായി.
ഇറച്ചിവില്‍ക്കാനുള്ള പെര്‍മിറ്റില്ലാത്തതിനാല്‍ രണ്ട് സ്ത്രീകളുടെ പേരിലും കേസെടുക്കും. എന്നാല്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment