ഹാസൻ: [www.malabarflash.com] ബംഗളൂരു-മംഗലാപുരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. സ്വകാര്യ ബസും ടൊയൊറ്റ ഇന്നോവ കാറും കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ 2.45ന് ദേശീയപാതയിൽ ഹാസനിലാണ് അപകടം.
മരിച്ചവരിൽ ബംഗളൂരു സഞ്ജീവിനി നഗർ സ്വദേശിയായ കാർ ഡ്രൈവർ ശങ്കർ മൂർത്തിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകട സമയത്ത് കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നു. പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹാസൻ പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഹാസനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി.
Keywords: Karnataka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment