തൃശൂര്‍:[www.malabarflash.com] സോഷ്യല്‍ മീഡിയവഴി തന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഇന്നസെന്റ് എംപി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ആവശ്യം.ഇന്നസെന്റ് എം പി മരിച്ചതായി കാണിച്ച് തെറ്റായ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് സന്ദേശങ്ങള്‍ രണ്ടാം തവണയാണ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ മെയ് 25നും സമാനരീതിയില്‍ പ്രചാരണം നടന്നിരുന്നു. തുടര്‍ന്ന് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പരസ്യ പ്രസ്താവന നടത്തിയ ശേഷവും തെറ്റായ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment