കണ്ണൂര്‍:[www.malabarflash.com] ജോലിയിൽ നിന്നും പിരിച്ചു വിടപ്പെട്ട യുവാവ് മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കണ്ണൂര്‍ നഗരത്തില്‍ താലൂക്ക് ഓഫിസിനുമുന്നിലുള്ള മരത്തില്‍ കയറിയാണ് യുവാവ് ആത്മഹത്യാ ശ്രമം നടത്തിയത്. വിമാനത്താവള നിര്‍മാണ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് യുവാവ്.
എല്‍ ആന്‍ഡ് ടി കമ്പനിയിലെ ഡ്രൈവര്‍ കോട്ടയം സ്വദേശി മനുവാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് മരത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. 3.30 ഓടെ മരത്തില്‍ കയറിയ മനു സുഹൃത്തിനെ ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറയുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും തഹസില്‍ദാര്‍ ഇ സജീവനും ഇയാളെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ജോലിയില്‍ തിരിച്ചെടുക്കാമെന്ന ഉറപ്പില്‍ മനു താഴെഇറങ്ങുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment