നീലേശ്വരം:[www.malabarflash.com] പടന്നക്കാട് നെഹ്‌റു കോളജ് 1993 പ്രീഡിഗ്രി ബാച്ച് കോളജിൽ രജത ജൂബിലി സംഗമം നടത്തും.
ആലോചനായോഗത്തിൽ പ്രേം പോൾ അധ്യക്ഷനായി. ബാച്ചിലെ പൂർവ വിദ്യാർഥികളിൽ രോഗങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കു കൈത്താങ്ങേകാൻ സഹായനിധി രൂപീകരിക്കാനും തീരുമാനമായി. നിധിയിലേക്കുള്ള ആദ്യ സംഭാവന നൗഷാദ്.ടി. ഇബ്രാഹിം ബാച്ച് വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിൻമാരായ പ്രേം പോൾ, വി. സുനിൽ കുമാർ എന്നിവർക്കു കൈമാറി.
പ്രേം പോൾ, വി. സുനിൽകുമാർ, നൗഷാദ്.ടി. ഇബ്രാഹിം, കെ.വി. ദിനേശൻ, ശ്യാംബാബു വെള്ളിക്കോത്ത്, കെ. മുരളീധരൻ, കെ.വി. ജഗദീശൻ, ബി. ആശാലത, ടി.വി. ഷീബ, എം. ശ്രീഹരി, പി.കെ. മധു, എ. മുനീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും ടി.വി. ഷീബ നന്ദിയും പറഞ്ഞു. വിപുലമായ യോഗം 31 നു ഞായറാഴ്ച ഉച്ചയ്ക്കു 2. 30 നു കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ ചേരും. ഭാരവാഹികളെയും തിരഞ്ഞെടുക്കും. ഫോൺ: 9946300081, 9745629555.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment