കണ്ണൂര്‍:[www.malabarflash.com]വിനോദയാത്ര ഏര്‍പ്പാടാക്കി എ സി ബസിന്‍റെ വാടക നല്‍കാതെ മുങ്ങിയ ആള്‍ പിടിയില്‍. നടക്കാവ് ഭാരത് ടൂര്‍സ് ആന്‍റ് ട്രാവല്‍സ് എന്ന സ്ഥാപനത്തിന്‍റെ എ സി ബസ് ബുക്ക് ചെയ്ത് ഗോവയിലേക്ക് പോയ ശേഷം ബസ് വാടകയായ 73,000 രൂപ നല്‍കാതെ മുങ്ങിയ കൊച്ചി വൈറ്റില സാവന്‍ ഹോളിഡെയ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന കൊല്ലത്തെ ടി കെ ഹൗസില്‍ നവാസിനെയാണ് പോലീസ് പിടികൂടിയത്.
വിവിധ ജില്ലകളിലെ നിരവധി പ്രമുഖ ട്രാവല്‍സുകളേയും പ്രതി ഈ രീതിയില്‍ പറ്റിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23നാണ് ഗോവയിലേക്കെന്ന് പറഞ്ഞ് എ സി ബസ് ചെറിയ തുക മുന്‍കൂറായി കൊടുത്ത് ബുക്ക് ചെയ്തത്.
ഏഴുദിവസത്തേക്ക് അഡ്വാന്‍സ് കഴിച്ച് 73,000 രൂപക്ക് വാടകക്കെടുത്തുകൊണ്ടുപോവുകയും ഗോവയില്‍ ട്രിപ്പ് കഴിഞ്ഞശേഷം ബസ് തിരിച്ചെത്തിച്ചു. എ ടി എം ബ്ലോക്കായിതിനാല്‍ പണം അടുത്ത ദിവസം നേരിട്ട് വന്ന് ഓഫീസില്‍ അടക്കാമെന്ന് അറിയിച്ചതിന് ശേഷം പ്രതി ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത് മുങ്ങുകയുമായിരുന്നു.
എറണാകുളം, കൊല്ലം ജില്ലകളില്‍ അന്വേഷിച്ചപ്പോള്‍ പ്രതി നടത്തിവരുന്ന സാവന്‍ ഹോളിഡേസ് എന്ന സ്ഥാപനം രണ്ടുവര്‍ഷമായി പൂട്ടിക്കിടക്കുകയാണെന്നും പ്രതി ബോധപൂര്‍വം വഞ്ചിക്കുകയുമായിരുന്നുവെന്നും പരാതിക്കാരനായ ഭാരത് ടൂര്‍സ് ആന്‍റ് ട്രാവല്‍സ് ഉടമ നടുവട്ടം സ്വദേശി വില്ലു പോലീസിനോട് പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതി പല ട്രാവല്‍സുകാരേയും ഈ രീതിയില്‍ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തി.
അഡ്വാന്‍സ് തുകയായ 30,000 രൂപ കൈപ്പറ്റാന്‍ കൊച്ചിയില്‍ നിന്ന് പ്രതി നവാസ് എത്തിയപ്പോഴാണ് എസ് ഐയും സംഘവും വേഷപ്രച്ഛന്നരായെത്തി അറസ്റ്റ് ചെയ്തത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment