Latest News

ശംസുല്‍ ഉലമാ ഇസ്‌ലാമിക് സെന്റര്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും

അജാനൂര്‍:[www.malabarflash.com] നോര്‍ത്ത് ചിത്താരിയില്‍ നിര്‍മിച്ച ശംസുല്‍ ഉലമാ ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം നാലിന് ചിത്താരി അസീസിയ്യാ മദ്‌റസാ പരിസരത്തെ ആനക്കര കോയക്കുട്ടി ഉസ്താദ് നഗറില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനാവും. ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്കു സ്വീകരണവും ശംസുല്‍ ഉലമാ അവാര്‍ഡ് ജേതാവ് മെട്രോ മുഹമ്മദ് ഹാജിയെ ആദരിക്കലും സമസ്ത പൊതുപരീക്ഷയില്‍ അസീസിയ്യാ മദ്‌റസയില്‍ നിന്നും റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടക്കും. സ്വാഗത സംഘം രക്ഷാധികാരി അശ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി സ്വാഗതം പറയും. 

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.എ ഖാസിം മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, കാഞ്ഞങ്ങാട് മുസ്‌ലിം സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രിസിഡന്റ് ടി.പി അലി ഫൈസി എസ്.വൈ.എസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, സെക്രട്ടറി അസീസ് അഷ്‌റഫി പാണത്തൂര്‍, കാഞ്ഞങ്ങാട് മേഖലാ ജന. സെക്രട്ടറി ഇസ്മാഈല്‍ മൗലവി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു ദാവൂദ് ഹാജി, എസ്.വൈ.എസ് നോര്‍ത്ത് ചിത്താരി പ്രസിഡന്റ് സി.എച്ച് അബൂബക്കര്‍ ഹാജി, മുക്കൂട് ഖത്വീബ് സുലൈമാന്‍ ഫൈസി, മാണിക്കോത്ത് ഖത്വീബ് കബീര്‍ ഫൈസി, കൊട്ടിലങ്ങാട് ഖത്വീബ് അഷ്‌റഫ് ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും. 

നോര്‍ത്ത് ചിത്താരി ഖിള്ര്‍ മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി എം അബ്ദുല്‍ റഹ്മാന്‍ ഹാജി, ട്രഷറര്‍ സ്വാലിഹ് കടവത്ത്, വൈസ് പ്രസിഡന്റുമാരായ മീത്തല്‍ കുഞ്ഞാമദ് ഹാജി, പി മൊയ്തു, സി.എച്ച് മുഹമ്മദ് ഹാജി, സെക്രട്ടറിമാരായ മാഹിന്‍ സിദ്ധീഖ്, പി ഇബ്രാഹിം, ഹമീദ് പി, സ്വാഗം സംഘം ട്രഷറര്‍ പി അബ്ദുല്‍ റഹ്മാന്‍ ഹാജി എന്നിവര്‍ സംബന്ധിക്കും. 

രാവിലെ പത്തിന് സ്വാഗത സംഘം ചെയര്‍മാന്‍ സി മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തും. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന മത പ്രഭാഷണ സദസ്സ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനാവും. അശ്‌റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. സ്വാഗത സംഘം ജന. കണ്‍വീനര്‍ പി അബൂബക്കര്‍ ഹാജി സ്വാഗതം പറയും. 

ഹുസൈന്‍ സി.എച്ച്, എ.പി അഹ്മദ്, ഫൈസല്‍ ചിത്താരി, സലീം ബാരിക്കാട്, മുഹമ്മദലി പീടികയില്‍, ഹസ്സന്‍ യാഫ, സുബൈര്‍ ബ്രിട്ടീഷ്, സൈനുദ്ദീന്‍ ചിത്താരി, ജൗഹര്‍ ചിത്താരി എന്നിവര്‍ സംബന്ധിക്കും. സ്വാഗത സംഘം കണ്‍വീനര്‍ സി.കെ ആസിഫ് നന്ദി പറയും.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.