ചെർക്കള[www.malabarflash.com]: സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള ചെർക്കള ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ദുബൈ ചെർക്കള സ്വദേശികളുടെ കൂട്ടായ്മയായ ചെർക്കള മുസ്ലിം വെൽഫയർ സെന്റർ(CMWC) പഠനോപരണങ്ങൾ വിതരണം ചെയ്തു.
പൂർവ്വ വിദ്യാർത്ഥികളായ പ്രവാസികൾ തങ്ങൾ പഠിച്ചിറങ്ങിയ സ്കൂളിൽ സാമ്പത്തിക പരാധീനതയാൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുന്നത് അഭിനന്ദനാർഹമാണെന്ന് പഠനോപകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ മുംതാസ് സമീറ ചെർക്കളം പഠനോപകരണങ്ങൾ സ്കൂൾ പി റ്റി എയ്ക്ക് കൈമാറി.
സ്കൂൾ പി റ്റി എ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര അധ്യക്ഷത വഹിച്ചു, സി എം ഡബ്ല്യു സി പ്രസിഡന്റ് മുനീർ പി ചെർക്കളം സ്വാഗതം പറഞ്ഞു.
ചെങ്കള പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ അബ്ദുള്ളക്കുത്തി ചെർക്കളം, പഞ്ചായത്ത് അംഗങ്ങളായ ഫൈസൽ ബേർക്ക,സുഫൈജ മുനീർ, സ്കൂൾ ഹെഡ് മാസ്റ്റർ വേണുഗോപാലൻ, നാസർ ചെർക്കളം, ബേവി മുഹമ്മദ് കുഞ്ഞി,സി എം ഷാഫി,ഖാദർ തായൽ, റഫീഖ് സി കെ, പ്രസംഗിച്ചു. മാഹിൻ മാസ്റ്റർ ചെർക്കള നന്ദി പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment