തിരുവനന്തപുരം:[www.malabarflash.com] വിവാദപ്രസംഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കില്ലെന്നു പോലീസ്. ഡിജിപിക്കു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. എജിയുടെയും അഭിഭാഷകരുടെയും നിയമോപദേശം തേടിയിരുന്നു. സമാനമായ സുപ്രീംകോടതി വിധികളും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരിശോധിച്ചിരുന്നു. ഇതിനൊക്കെ ശേഷമാണു കേസെടുക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്.
ആക്രമിക്കാന്‍ വരുന്നവരോടു കണക്കുതീര്‍ക്കണമെന്നു കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളാണ് വിവാദമായത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂരില്‍ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയില്‍ സംസാരിക്കവേയാണ് കോടിയേരി വിവാദപരാമര്‍ശം നടത്തിയത്.
വിവാദ പ്രസംഗത്തില്‍ കോടിയേരിക്കെതിരെ നടപടി ആവശ്യപ്പെട്ടു ബിജെപി നേതാക്കള്‍ ഡിജിപിക്കു നേരിട്ടു പരാതി നല്‍കിയിരുന്നു. അക്രമം പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസംഗത്തിനെതിരെ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഇതനുസരിച്ചു അക്രമത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ കോടിയേരി സംസാരിച്ചോയെന്ന് പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി പ്രത്യേക സംഘത്തോടു നിര്‍ദേശിച്ചിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment