ഉദുമ[www.malabarflash.com]: പൊട്ടിയ പൈപ്പ് നന്നാക്കാത്തതിനെതുടര്‍ന്ന് ഉദുമയില്‍ കുടിവെള്ളം പാഴാകുന്നു. ഉദുമ നാലാംവാുക്കലിലെ കൃഷി ഭവനിന്റെ മുന്‍വശമുളള റോഡരികിലെ ബി.ആര്‍.ഡി.സിയുടെ കുടിവെളള പൈപ്പാണ് പൊട്ടിക്കിടക്കുന്നത്.
കഴിഞ്ഞ ആറ് മാസത്തോളമായി ഇതേ സ്ഥിതിയാണ്. നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന റോഡിലെ പൈപ്പ് പുനസ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ദിനേന നൂറുകണക്കിന് ആളുകള്‍ നടന്നുപോകുന്ന റോഡരികിലാണ് ഈ സ്ഥിതിയുള്ളത്. ചെളിവെള്ളം കെട്ടികിടക്കുന്നത് കാരണം യാത്രക്കാര്‍ക്ക് നടന്നുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment