തൃശൂര്‍:[www.malabarflash.com] ബധിരയും മൂകയുമായ മുപ്പത്തിയെട്ടുകാരിയെ വീട്ടില്‍ അതിക്രമിച്ചു കടന്നു ക്രൂരമായി പീഡിപ്പിച്ചു. രക്തം വാര്‍ന്നു ഗുരുതരാവസ്ഥയിലെത്തിയ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെക്കുറിച്ചു സൂചന ലഭിച്ചു.
നാട്ടികയില്‍ അമ്മയോടൊപ്പം താമസിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തുപോയ അമ്മ അഞ്ചോടെ തിരിച്ചെത്തിയപ്പോള്‍ യുവതിയെ വീടിനടുത്തുള്ള ഷെഡില്‍ രക്തം വാര്‍ന്ന് അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റതാണെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കിടയിലാണു പീഡനമാണെന്നു കണ്ടെത്തിയത്.
3.15 വരെ യുവതി വീടിനടുത്തെ അങ്കണവാടിയിലുണ്ടായിരുന്നു. ഇതിനുശേഷം വീട്ടിലേക്കു പോയി. വീടിനു സമീപത്തെ ഷെഡില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. യുവതി ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറിയ നിലയില്‍ പുറത്തു കണ്ടെത്തി. അവിടെ കിടന്നിരുന്ന കയറില്‍ രക്തത്തിന്റെ അംശങ്ങളും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടു.
ജില്ലാ റൂറല്‍ പോലീസ് മേധാവി പി.നിശാന്തിനി, ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി.സുരേഷ്‌കുമാര്‍, വലപ്പാട് സിഐ ആര്‍.രതീഷ്‌കുമാര്‍, എസ്‌ഐ പി.ജി.മധു എന്നിവര്‍ സ്ഥലത്തെത്തി. ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി തെളിവെടുപ്പ് നടത്തി. പരിസരം നന്നായി അറിയാവുന്ന ആള്‍തന്നെയാണു പ്രതിയെന്നു പോലീസ് കരുതുന്നു.
അമ്മ ഉടന്‍ തിരിച്ചെത്തില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാകണം അക്രമത്തിനു മുതിര്‍ന്നതെന്നാണു സൂചന. മര്‍ദിച്ചതിന്റെ പാടുകളും ഉണ്ടെന്നു പോലീസ് കണ്ടെത്തി. യുവതി അത്യാഹിത വിഭാഗത്തിലായതിനാല്‍ കൂടുതല്‍ തെളിവെടുപ്പു നടത്തിയിട്ടില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment