ദുബൈ:[www.malabarflash.com] ദുബൈയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ ആകാശത്ത് വച്ച് പൊട്ടിത്തെറിച്ചു. മലയാളികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ രണ്ടര മണിക്കൂറോളം ആശങ്കയിലാഴ്ത്തിയ വിമാനം പിന്നീട് ദുബൈ ജബല്‍ അലി അല്‍ മഖ്തൂം വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
175 യാത്രക്കാരണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷവും കാസര്‍കോട്ക-ണ്ണൂര്‍ ജില്ലയിലെ മലയാളികളാണ്. സര്‍വീസ് മുടങ്ങിയിട്ടും അധികൃതര്‍ യാത്രക്കാരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന പുലര്‍ച്ചെ 5.15 നാണ് എസ്.ജി 014 ബോയിംഗ് വിമാനം പറന്നുയര്‍ന്നത്. പറക്കുന്നതിനിടെ ടയര്‍ പൊട്ടിയതായി മനസിലാക്കിയ പൈലറ്റ് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ടര മണിക്കൂറോളം വട്ടമിട്ട് പറന്നു. തുടര്‍ന്ന് 7.45 ഓടെ അല്‍ മഖ്തൂം വിമാനത്താവളത്തില്‍ തിരിച്ചിറങ്ങുകയായിരുന്നു.
175 യാത്രക്കാരണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷവും കാസര്‍കോട്ക-ണ്ണൂര്‍ ജില്ലയിലെ മലയാളികളാണ്. സര്‍വീസ് മുടങ്ങിയിട്ടും അധികൃതര്‍ യാത്രക്കാരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment