കോട്ടയ്ക്കല്‍:[www.malabarflash.com] കടലില്‍ മീന്‍പിടിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുരുങ്ങിയ മീനിനെ തക്കസമയത്ത് പുറത്തെടുത്ത് പതിനഞ്ചുകാരന്റെ ജീവന്‍ രക്ഷിച്ചു. മഴസമയത്ത് കടല്‍ത്തീരത്ത് മീന്‍പിടിക്കാന്‍ പോയതായിരുന്നു മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ വിദ്യാര്‍ഥി. പെട്ടെന്നുതന്നെ ഒരു മീന്‍ ചൂണ്ടയില്‍ കുരുങ്ങി. ചൂണ്ടക്കുരുക്കില്‍നിന്ന് ഊരുമ്പോള്‍ മീന്‍ വീണ്ടും പുഴയിലേയ്ക്ക് ചാടരുതെന്നു കരുതി വിദ്യാര്‍ഥി അതിനെ കടിച്ചുപിടിച്ചു.
പിടച്ചുചാടിയ മീന്‍ അമലിന്റെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. സ്വനപേടകത്തിനു ഇരുപുറവുമായുള്ള ഭാഗത്തെ പൈറിഫോം സൈനസ് എന്ന സ്ഥലത്താണ് മീന്‍ കുരുങ്ങിയത്. ഭക്ഷണം സാധാരണഗതിയില്‍ കുടുങ്ങുന്നത് ഇവിടെയാണ്. ഉടന്‍തന്നെ വിദ്യാര്‍ഥിയെ കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെത്തിച്ചു. എക്‌സറേയിലും ലാരിംഗോസ്‌കോപ്പിയിലും തടഞ്ഞിരുന്ന മീനിന്റെ കൃത്യമായ സ്ഥലം കണ്ടെത്തി. ഇതേത്തുടര്‍ന്ന് അടിയന്തരമായി മക്കിന്‍ടോഷ് ലാരിംഗോസ്‌കോപ് ഉപയോഗിച്ച് മീനിനെ പുറത്തെടുത്തു.
ആഹാരം കടന്നുപോകുന്ന ഈസോഫാഗസ് എന്ന ഭാഗത്ത് കുടുങ്ങിയ മീന്‍ ശ്വാസനാളത്തിലേയ്ക്ക് കടക്കാതിരുന്നതാണ് ഭാഗ്യമായതെന്ന് മീനിനെ പുറത്തെടുക്കാന്‍ നേതൃത്വം നല്‍കിയ കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. ടി.വി. അനിത പറഞ്ഞു. അല്ലെങ്കില്‍ അപ്പോള്‍ത്തന്നെ ശ്വാസംമുട്ടാന്‍ സാധ്യതയുണ്ടായിരുന്നു.

അമലിന്റെ സ്വനപേടകത്തിന് കേടുപാടുകള്‍ വരാതെ പെട്ടെന്നുതന്നെ മീനിനെ പുറത്തെടുക്കാന്‍ കഴിഞ്ഞു. മററ് പ്രശ്‌നങ്ങളില്ലാതെതന്നെ അമല്‍ സുഖംപ്രാപിക്കുമെന്ന് ഡോ. അനിത പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment