മലപ്പുറം [www.malabarflash.com]: മലപ്പുറത്ത് കിഴക്കേത്തലയിലെ പാസ്പോർട്ട് ഓഫിസിൽ ഇന്നലെയെത്തിയവർ പാസ്പോർട്ട് ഒാഫിസോ അതോ ആശുപത്രി അങ്കണമോ എന്നറിയാതെ ഞെട്ടി. ഒന്നുമടിച്ചു അകത്തേക്കു നോക്കിയവരെ 'സൗജന്യ മെഡിക്കൽ ക്യാംപ്' എന്ന ബോർഡ് മാടി വിളിച്ചതോടെ സംശയം ആവേശത്തിനു വഴിമാറി.
കുട്ടീസ് ഹെൽത്ത് കെയറിന്റെ സഹകരണത്തോടെ കിഴക്കേത്തലയിലെ പാസ്പോർട്ട് ഓഫിസിൽ നടന്ന മെഡിക്കൽ ക്യാംപ് പാസ്പോർട്ട് ഓഫിസർ ജി.ശിവകുമാർ ഉദ്ഘാടനം ചെയ്തു. മൂന്നുറോളം പേരാണ് ക്യാംപിൽ പങ്കെടുത്തത്. പാസ്പോർട്ട് സേവനങ്ങൾക്കെത്തിയ അപേക്ഷർക്ക് ആരോഗ്യഅവബോധവും ലഭിച്ചതോടെ പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറഞ്ഞു - സംഗതി ജോറായി ! പി.കെ.സോമനാഥൻ, ഡോ. പി.മുഹമ്മദ് ജിഷീർ, ഡോ. സൊണാലിക, ഉപ്പൂടൻ ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
രക്ത സമ്മർദ പരിശോധന, പ്രമേഹ പരിശോധന, പ്രമേഹ രോഗികൾക്കും മറ്റുമുള്ള കൗൺസലിങ് എന്നിവ ക്യാംപിന്റെ ഭാഗമായി നടന്നു. രാവിലെ പത്തിനു തുടങ്ങിയ ക്യാംപ് വൈകിട്ടു നാലിനു അവസാനിച്ചപ്പോൾ ആരോഗ്യത്തിലേക്കൊരു പാസ്പോർട്ടുമായാണ് പങ്കെടുത്തവർ മടങ്ങിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment