കണ്ണൂര്‍:[www.malabarflash.com] വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക എന്ന പ്രമേയവുമായി എം.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സമാപനം കുറിച്ചുകൊണ്ട് സംസ്ഥാന സമ്മേളനം ജൂലായ് 30, 31 തീയ്യതികളില്‍ കണ്ണൂര്‍ പോലീസ് മൈതാനിയിലെ ഹബീബ് സ്‌ക്വയറില്‍ നടക്കും.
പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ശാഖ-പഞ്ചായത്ത്-മണ്ഡലം-ജില്ലാ സമ്മേളനങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. 30ന് 5000 പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന പ്രതിനിധി സമ്മേളനവും, 31ന് പുതിയ കൗണ്‍സില്‍ മീറ്റില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള കമ്മിറ്റിയും നിലവില്‍ വരും.
സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
സമ്മേളനത്തില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment