മുംബൈ: [www.malabarflash.com] ഈദ് ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ എത്തിയയാള്‍ രണ്ടു വയസുള്ള മകനെ ട്രെയിന് മുന്നില്‍ എറിഞ്ഞു കൊന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി തെരച്ചിലിലാണ് പോലീസ്. ഖാദിര്‍ ഖാന്‍ (40) ആണ് സ്വന്തം മകനായ കൈഫ് ഖാനേ ട്രെയിന് മുന്നിലേക്ക് എറിഞ്ഞത്. കുടുംബത്തോടൊപ്പം ഈദ് ആഘോക്കാനായി ബീഡില്‍ നിന്ന് മുംബൈയിലെത്തിയതാണിയാള്‍. ഖാദിറിനും ഭാര്യ സാമിനക്കും മറ്റ് അഞ്ച് പെണ്‍മക്കളുമുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെ മകന്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഉണ്ടെന്നു കരുതി സാമിന ബന്ധുക്കളുമായി സംസാരിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. ഉടന്‍ അവര്‍ ഭര്‍ത്താവിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. അവസാനം പോലീസിന് പരാതി നല്‍കുകയായിരുന്നു. പരാതി നല്‍കി രണ്ടു മണിക്കൂറു കഴിഞ്ഞപ്പോള്‍ ഖാദിര്‍ സാമിനെ വിളിച്ച് മകനെ ബൈക്കുള്ളയ്ക്കടുത്ത് ട്രെയിന് മുന്നില്‍ എറിഞ്ഞുവെന്ന് അറിയിക്കുകയായിരുന്നു. അടുത്ത ദിവസം റെയില്‍വേ പോലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment