Latest News

പോലീസുകാരന്‍ ആത്മഹത്യ ചെയ്തു; മന്ത്രിയില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണമെന്ന് ആരോപണം


കുടക്: [www.malabarflash.com] ഉന്നതരില്‍ നിന്നുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെ കര്‍ണാടകയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. മംഗളുരു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എം കെ ഗണപതി (51) യാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പോലീസ് യൂണിഫോമില്‍ കുടകിലെ ഒരു ലോഡ്ജില്‍ ഗണപതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സംസ്ഥാന മന്ത്രി കെ ജെ ജോര്‍ജ്ജ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പ്രാദേശിക ചാനല്‍ പുറത്തുവിട്ട അഭിമുഖത്തില്‍ ഗണപതി പറയുന്നുണ്ട്. മന്ത്രി തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ഗണപതി ആരോപിക്കുന്നു.
51 കാരനായ ഗണപതി അഴിമതി ആരോപണങ്ങളുടേയും വ്യാജ ഏറ്റുമുട്ടലുകളുടേയും പേരില്‍ അന്വേഷണം നേരിടുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഗണപതി തന്നെ വന്നുകണ്ട് തനിക്കെതിരായ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അന്നത്തെ ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിരുന്നു. തനിക്കെതിരായ ആരോപണങ്ങളുടെ പേരില്‍ മന്ത്രിയും രണ്ട് ഉന്നത പോലീസ്ഉദ്യേഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഗണപതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഭാര്യ പാവനിയും ഗണപതിയുടെ ആരോപണങ്ങളെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം ഗണപതി കഴിഞ്ഞ കുറേ നാളുകളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നും പോലീസ് സേനയില്‍ ജോലി ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം സ്വാഭാവികമാണെന്നും സഹോദരനും പോലീസ് ഓഫീസറുമായ എം കെ തിമ്മയ്യ അഭിപ്രായപ്പെട്ടു.
ഗണപതിയുടെ ആത്മഹത്യയിലും ആരോപണങ്ങളിലും വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

Keywords: Karnataka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.