ന്യൂഡല്‍ഹി [www.malabarflash.com]: വരും ദിവസങ്ങളില്‍ തന്നെയും തന്റെ പാര്‍ട്ടി എംഎല്‍എമാരേയും ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇല്ലാതാക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട അഭിസംബോധനയിലാണ് കെജ്‌രിവാള്‍ ഇക്കാര്യം പറഞ്ഞത്.
ഒന്നുകില്‍ ബലിയാകാനോ അല്ലെങ്കില്‍ വീട്ടിലിരിക്കാനോ തയ്യാറാണോ എന്ന് ചോദിക്കാനും തന്റെ എംഎല്‍എമാരോട് കെജ്‌രിവാള്‍ പറഞ്ഞു. അഴിമതി വിരുദ്ധ വിഭാഗം, സിബിഐ, ആദായ നികുതി വകുപ്പ്, ഡല്‍ഹി പോലീസ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണവും റെയ്ഡുകളുമായി എഎപി കനത്ത സമ്മര്‍ദ്ദം നേരിടുകയാണ്. അനേകം വകുപ്പുകള്‍ തങ്ങള്‍ക്ക് പിന്നാലെയാണ്. ഇതിനെല്ലാം പിന്നില്‍ ഒരേ സുത്രധാരനാണ്. അത് അമിത്ഷായാണോ മോഡിയാണോ പ്രധാനമന്ത്രിയുടെ ഓഫീസാണോ എന്നും കെജ്‌രിവാള്‍ ചോദിച്ചു.
തങ്ങള്‍ മൂലം മോഡി കടുത്ത തലവേദനയാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം ദേഷ്യത്തിലാണെന്നും ഒരാള്‍ തന്നോട് പറഞ്ഞു. അതുകൊണ്ട് തന്നെ രണ്ടാമത് ആലോചിക്കാതെയാണ് അദ്ദേഹം തീരുമാനം എടുക്കുന്നതും. അത് രാജ്യത്തിന് തന്നെ അപകടകരമാണ്. ഈ രാജ്യം സുരക്ഷിത കരങ്ങളിലാണ്. അങ്ങിനെ ചിന്തിച്ച് ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് കെജ്‌രിവാള്‍ പറയുന്നു.
ഇതൊരു ദുഷ്‌ക്കരമായ സമയമാണ്. വിവരങ്ങളും നേരിടുന്ന പ്രതിസന്ധികളും വീട്ടുകാരുമായി ചര്‍ച്ച ചെയ്യണം. ഏറ്റവും മോശമായ സമയമാണ് വരുന്നത്. ഏതറ്റം വരെ അവര്‍ പോകും. ചിലപ്പോള്‍ നമ്മളെ കൊല്ലുക വരെ ചെയ്യും. തന്നെയും അവര്‍ കൊല്ലും എന്തും ചെയ്യുമെന്ന് കുടുംബത്തോട് പറയാനും കെജ്‌രിവാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നു. എല്ലാ എഎപി എംഎല്‍എമാരും ജയലില്‍ പോകും. ചിലപ്പോള്‍ പലപ്പോളായിട്ടായിരുന്നു. ജയിലിലും എന്തു വേണമെങ്കിലും സംഭവിക്കാം. ഇതെല്ലാം നേരിടാമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാം. അത് നേരിടാന്‍ കരുത്തില്ലെങ്കില്‍ കുറേ നാളത്തേക്ക് മാറി നില്‍ക്കാനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment