Latest News

രജനീ ആരാധകനായ മലയാളിയുടെ വിവാഹം കബാലി സ്റ്റൈലില്‍

കോട്ടയം:[www.malabarflash.com] നാട്ടിലെങ്ങും ഇപ്പോള്‍ സ്‌റ്റൈല്‍ മന്നന്റെ കബാലി തരംഗമാണ്. കോട്ടയത്ത് വിവാഹത്തിനും ഈ കബാലി തരംഗം പ്രകടമായത് . രജനീകാന്തിന്റെ കടുത്ത ആരാധകനായ അമേരിക്കന്‍ മലയാളി ആനന്ദ് തെക്കേടം വിവാഹത്തിനെത്തിയത് കബാലി സ്റ്റൈലില്‍. വിവാഹം ഉറപ്പിച്ചപ്പോള്‍ത്തന്നെ അതു രജനീ സ്‌റ്റൈലില്‍ വേണമെന്നു തീരുമാനിച്ചിരുന്നു.

പത്തു ദിവസത്തെ അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അര്‍ജുന്‍ തോമസുമായി ആലോചിച്ചു വിവാഹം കബാലി സ്‌റ്റൈലില്‍ മതിയെന്ന് ഉറപ്പിച്ചു.വിവാഹത്തിന് കറുത്ത കാര്‍ ദുശകുനം എന്നാണ് ചിലര്‍ കണ്ടെത്തിയത്.എന്നാലും എടുത്ത തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാന്‍ ആനന്ദ് തയ്യാറായിരുന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

കല്യാണത്തലേന്ന രാത്രി വരനും സഹോദരനും കൂട്ടുകാരും വീട്ടില്‍ നിന്നു മറ്റൊരു ഫ്‌ളാറ്റിലേക്ക് മുങ്ങി. വരനും സുഹൃത്തുക്കളും കബാലിയില്‍ രജനി അണിയുന്ന തരത്തിലുള്ള സ്യൂട്ടും കണ്ണടയുമെല്ലാം സംഘടിപ്പിച്ചു. കറുത്ത കോണ്ടസ കാറും കൂടി ചേര്‍ന്നപ്പോള്‍ സംഗതി ക്ലാസായി. രജനി സ്‌റ്റൈലില്‍ ചുരുട്ടു വലിച്ചു കൊണ്ട് കാന്‍ഡിഡ് ചിത്രങ്ങള്‍ പകര്‍ത്തി.കെട്ടു നടക്കുന്ന കുടമാളൂര്‍ പള്ളയിലേക്ക് പുറപ്പെടാന്‍ വെറും 15 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ വീട്ടിലെത്തി.

സമയം വൈകിയതു കൊണ്ടു തന്നെ ആരും പരാതി പറയാനും നിന്നില്ല. ഔഡി കാറില്‍ വരനെ കാത്തു നിന്ന വധുവിനു മുന്നിലേക്ക് കോണ്ടസയില്‍ ആനന്ദും കൂട്ടുകാരും ഇറങ്ങിയപ്പോള്‍ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രം കാണും പോലെ അതിഥികള്‍ ശ്വാസമടക്കി നിന്നു.എയര്‍ലൈന്‍സ് രംഗത്തു ജോലി ചെയ്യുന്ന ആനന്ദ് പത്തു വര്‍ഷമായി കുടുംബസമേതം അമേരിക്കിയിലാണ്. വിവാഹത്തിനു മാത്രമായി പത്തു ദിവസത്തേക്ക് നാട്ടില്‍ വന്നതാണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.