ന്യൂയോര്‍ക്ക്:[www.malabarflash.com] യാഹൂവിനെ 5 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ടെലികോം ഭീമന്‍ വെറയ്‌സണ്‍ വാങ്ങി.യാഹൂവുമായി അടുത്ത വൃത്തങ്ങള്‍ കമ്പനി വില്‍ക്കുവാന്‍ ഒരുങ്ങുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ ഓഹരി വിപണി തുറക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കന്‍ ഇക്കണോമിക് സൈറ്റ് ബ്ലൂംബര്‍ഗ് ഈ വിവരം പുറത്തുവിട്ടത്.
ഏതാണ്ട് 4.8 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഏറ്റെടുക്കല്‍ എന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വെറയ്‌സണ്‍ തങ്ങളുടെ ഇന്റര്‍നെറ്റ് ബിസിനസില്‍ കുതിപ്പ് ഉണ്ടാക്കും എന്നാണ് കരുതുന്നത്. യാഹൂവിന്റെ ഇപ്പോഴുള്ള സ്വഭാവം പൂര്‍ണ്ണമായും ഇവര്‍ നിലനിര്‍ത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം വെറയ്‌സണ്‍ യാഹൂവിന്റെ പരസ്യ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു.
പുതിയ ഏറ്റെടുക്കലോടെ യാഹൂവിന്റെ സെര്‍ച്ച്, മെയില്‍, മെസഞ്ചര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയുടെ നിയന്ത്രണവും വെറയ്‌സണ്‍ സ്വന്തമാക്കും.ഇന്റര്‍നെറ്റ് സേവനങ്ങള്‍ ചെയ്യുന്ന ഒരു അമേരിക്കന്‍ പബ്ലിക് കോര്‍പ്പറേഷനായാണ് യാഹൂ സ്ഥാപിക്കപ്പെട്ടത്.
വെബ് പോര്‍ട്ടല്‍, സേര്‍ച്ച് എഞ്ചിന്‍, ഇമെയില്‍, വാര്‍ത്തകള്‍ തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ ധാരാളം സേവനങ്ങള്‍ യാഹൂ നല്‍കി വരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല ബിരുദധാരികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ 1994 ജനുവരിയില്‍ സ്ഥാപിച്ചതാണിത്.
Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment