കാസര്‍കോട്:[www.malabarflash.com] സംസ്ഥാനത്ത് പിണറായി വിയജന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇടതു ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞടുപ്പില്‍ പ്രകടിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
പുതിയ ബജറ്റില്‍ 805 കോടി രൂപയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചതടക്കമുള്ള ജനദ്രോഹ നടപടികള്‍ കൊണ്ടും ക്രമസാമാധാനം തകര്‍ത്തും ഇടതു സര്‍ക്കാര്‍ കേരളത്തില്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. .യു.ഡി.എഫ് ഭരണകാലത്ത് ഇല്ലാതിരുന്ന അധിക നികുതി ഭാരമാണ് കൊണ്ടുവന്നിരിക്കുന്നത്. കുടുംബ സ്വത്തുക്കള്‍ ഭാഗം വയ്ക്കുന്നതിനു പോലും നികുതി ഏര്‍പ്പെടുത്തിയ ഈ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസ് പരമാവധി 25,000 രൂപ എന്നത് മൊത്തം തുകയുടെ മൂന്നു ശതമാനം എന്നാക്കി വര്‍ധിപ്പിച്ചുകൊണ്ട് പാവപ്പെട്ടവരുടെ മേല്‍ ഇരുട്ടടിയേല്‍പ്പിചിരിക്കുകയാണ്.
കൊമ്പനടുക്കം, പരവനടുക്കം, മേല്‍പ്പറമ്പ്, ചെമ്പരിക്ക, കീഴൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.
അന്തരിച്ച നേതാവ് പാദൂര്‍ കുഞ്ഞാമു ഹാജിയോടുള്ള ആദരവും അദ്ദേഹത്തിനുള്ള ആദരാഞ്ജലിയും ഷാനവാസ് പാദൂരിനുള്ള ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ട് പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദുമ ഡിവിഷന്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിന്റെ ചെമ്മനാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ബജറ്റില്‍ 805 കോടി രൂപയുടെ അധിക ഭാരം അടിച്ചേല്‍പ്പിച്ചതടക്കമുള്ള ജനദ്രോഹ നടപടികള്‍ കൊണ്ടും ക്രമസാമാധാനം തകര്‍ത്തും ഇടതു സര്‍ക്കാര്‍ കേരളത്തില്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. .യു.ഡി.എഫ് ഭരണകാലത്ത് ഇല്ലാതിരുന്ന അധിക നികുതി ഭാരമാണ് കൊണ്ടുവന്നിരിക്കുന്നത്. കുടുംബ സ്വത്തുക്കള്‍ ഭാഗം വയ്ക്കുന്നതിനു പോലും നികുതി ഏര്‍പ്പെടുത്തിയ ഈ സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസ് പരമാവധി 25,000 രൂപ എന്നത് മൊത്തം തുകയുടെ മൂന്നു ശതമാനം എന്നാക്കി വര്‍ധിപ്പിച്ചുകൊണ്ട് പാവപ്പെട്ടവരുടെ മേല്‍ ഇരുട്ടടിയേല്‍പ്പിചിരിക്കുകയാണ്.
അച്ഛന്‍ മക്കള്‍ക്ക് ഇഷ്ടദാനം കൊടുക്കുന്നതിനുപോലും നികുതി ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിതം എത്രമാത്രം ദുസ്സഹമാക്കുന്നു എന്നതിന്റെ തെളിവാണന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന ക്ഷേമ പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നിര്‍ത്തലാക്കി. മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി ആരംഭിച്ചിരുന്ന സ്‌നേഹസ്പര്‍ശം പദ്ധതി, പട്ടിക ജാതി കോളനികള്‍ നവീകരിക്കുന്നതിന് ആരംഭിച്ചിരുന്ന പ്രത്യേക പദ്ധതി, കരാറുകാരുടെ ബില്‍ ഡിസ്‌കൌണ്ട് പദ്ധതി തുടങ്ങിയവ ഇവയില്‍ ചിലതാണ് ഇടതുസര്‍ക്കാര്‍ കാസര്‍കോട് ജില്ലയോടുള്ള അവഗണന തുടരുന്നു എന്നതിന്റെ തെളിവാണ് പ്രഭാകരന്‍ കമ്മിഷന്‍ ശിപാര്‍ശയനുസരിച്ചുള്ള പദ്ധതികള്‍ക്ക് ഒരു തുകയും നീക്കിവെക്കാത്തതില്‍നിന്നും മനസിലാവുന്നത്.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.ടി നിയാസ് സ്വാഗതം പറഞ്ഞു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡണ്ട് അഡ്വ സി.കെ ശ്രീധരന്‍, സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീട്, ജെ.ഡി.യു ജില്ലാ പ്രസിഡണ്ട് എ.വി രാമകൃഷ്ണന്‍, സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ പ്രസംഗിച്ചു.
കൊമ്പനടുക്കം, പരവനടുക്കം, മേല്‍പ്പറമ്പ്, ചെമ്പരിക്ക, കീഴൂര്‍ എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment