Latest News

ദുബൈയില്‍ ഏറ്റവും കൂടുതല്‍ അപടങ്ങള്‍ നടക്കുന്നത് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍


ദുബൈ [www.malabarflash.com]: ദുബൈയില്‍ ഏറ്റവും കുടുതല്‍ അപകടങ്ങള്‍ നടക്കുന്ന റോഡുകളുടെ പട്ടിക പോലീസ് പുറത്തുവിട്ടു. ദുബൈയില്‍ ഈ വര്‍ഷം ഇതുവരെ നടന്ന റോഡപകടങ്ങളുടെ കണക്കുകളാണ് പൊലീസ് പുറത്തുവിട്ടത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മരണത്തിന് കാരണമാകുന്ന അപകങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം 59 അപകടങ്ങളാണ് 2016ന്റെ രണ്ടാംപാദത്തില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേസമയം അത് നാല്‍പ്പത്തി രണ്ടായിരുന്നു. മുപ്പത്തിയഞ്ച് പേര്‍ക്കാണ് രണ്ടാംപാദത്തില്‍ റോഡപകടങ്ങളില്‍ പരുക്കേറ്റത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് ഏറ്റവും അധികം അപകടങ്ങള്‍ നടന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഈ റോഡില്‍ വാഹനാപകടങ്ങളില്‍ പതിനാല് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അത് മുന്നായിരുന്നു. എമിറേറ്റസ് റോഡാണ് ജീവനെടുക്കുന്ന അപകടങ്ങള്‍ നടക്കുന്ന റോഡുകളുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. ജീവനെടുത്ത ഒന്‍പത് അപകടങ്ങളാണ് കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ എമിറേറ്റസ് റോഡില്‍ നടന്നത്. 2016ന്റെ രണ്ടാംപാദത്തില്‍ 41627 പേര്‍ക്ക് ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയതായതും അധികൃതര്‍ അറിയിച്ചു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.