Latest News

ഉദുമ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ക്ക് വീഡിയോ ചിത്രീകരണം അനുവദിക്കും

ഉദുമ[www.malabarflash.com]: ജില്ലാ പഞ്ചായത്ത് ഉദുമ നിയോജക മണ്ഡലത്തില്‍ ഈ മാസം 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ അപേക്ഷിച്ചാല്‍ വീഡിയോ ചിത്രീകരണത്തിന് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കുമെന്ന് വരണാധികാരിയായ ജില്ലാകളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

പ്രസ്തുത വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ടുളള സി ഡികള്‍ തെരഞ്ഞെടുപ്പ് ചിത്രീകരണം അവസാനിച്ചാലുടന്‍ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് വീഡിയോ ഗ്രാഫര്‍ കൈമാറണം. സി ഡികള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധീനതയില്‍ സൂക്ഷിക്കും. തെരഞ്ഞെടുപ്പ് ദിവസത്തെ വീഡിയോ ചിത്രീകരണം വോട്ടെടുപ്പിന് തടസ്സമാകരുത്. 

പോളിംഗ് സ്റ്റേഷനുകളുടെ ഉളളില്‍ വീഡിയോ ചിത്രീകരണം അനുവദനീയമല്ലെന്നും വരണാധികാരി അറിയിച്ചു. ഇതിനുളള അപേക്ഷ ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്കകം കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.