ഉദുമ[www.malabarflash.com]: ആറാട്ടുകടവില്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ സി.പിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. ഉദുമ ഗ്രാമ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ്സ് നേതാവുമായ ചന്ദ്രന്‍ നാലാംവാതുക്കല്‍, മുസ്‌ലിം ലീഗ് മുന്‍ പഞ്ചായത്ത് സെക്രട്ടറി കാദര്‍ കാത്തിം, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗം കാപ്പില്‍ മുഹമ്മദ് പാഷയുടെ മകന്‍ ഷിഹാസ്, ലീഗ് ശാഖ സെക്രട്ടറി ബഷീര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടര്‍ സ്‌ലിപ്പ് നല്‍കി ബൈക്കില്‍ വരികയായിരുന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ ആറാട്ടുകടവില്‍ വെച്ച് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് പരിക്കേററവര്‍ പറഞ്ഞു. ഇവരുടെ ബൈക്കുകളും തകര്‍ത്തിട്ടുണ്ട്.

സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതേ സമയം വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ രാത്രി വൈകിയെത്തിയ യു.ഡി.എഫുകാരെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയായിരുന്നെന്ന് ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. രാത്രി 10 മണിക്ക് ശേഷം കണ്ണംകുളത്തെ റേഷന്‍ ഷോപ്പിന് പിറകിലുളള വാടക വീട്ടിലെത്തി പണം കൈമാറുന്നതിനിടയിലാണ് യു.ഡി.എഫുകാരെ പിടികൂടിയത്. ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദുമയില്‍ യു.ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
UPDATE
അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദുമയില്‍ യു.ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
UPDATE
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment