നീലേശ്വരം:[www.malabarflash.com] വാളെടുത്ത് വരുന്നവനോട് 'വാ മോനേ, ജ്യൂസ് കുടിച്ച് പോകാം' എന്ന് ഇനി കമ്യൂണിസ്റ്റുകാര്‍ പറയില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍. സി.പി.എം നീലേശ്വരത്ത് സംഘടിപ്പിച്ച 'ഭീകരതക്കെതിരെ സ്‌നേഹസംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിക്കാന്‍വന്നാല്‍ തിരിച്ചടിക്കാന്‍ കരുത്തുനേടണം. ഞങ്ങളെ ആക്രമിച്ചാല്‍ നേരാംവണ്ണം തിരിച്ചുപോകുമെന്ന് കരുതി ആരും ഇങ്ങോട്ട് വരേണ്ട. ആര്‍.എസ്.എസുകാര്‍ ട്രൗസര്‍ മാറ്റി പാന്റിടാന്‍ കാരണം പ്രവര്‍ത്തകര്‍ ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതുകൊണ്ടാണ്.
ആര്‍.എസ്.എസ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് ദലിത് വേട്ടയാണെങ്കില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് വേട്ടയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാകമ്മിറ്റി അംഗം സാബു അബ്രഹാം അധ്യക്ഷനായി. മുരുകന്‍ കാട്ടാക്കട കവിതാലാപനം നടത്തി. കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍, സി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി കെ രവി സ്വാഗതം പറഞ്ഞു.
ജില്ലാകമ്മിറ്റി അംഗം സാബു അബ്രഹാം അധ്യക്ഷനായി. മുരുകന്‍ കാട്ടാക്കട കവിതാലാപനം നടത്തി. കെ ബാലകൃഷ്ണന്‍, കെ പി നാരായണന്‍, സി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി ടി കെ രവി സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment