Latest News

റാഗിംഗിനിരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആറുവിദ്യാര്‍ഥികള്‍ അറസ്റ്റില്‍


കോഴിക്കോട്:[www.malabarflash.com] വടകരയില്‍ റാഗിംഗിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മൂന്നു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. എംഎച്ച്ഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

കോളജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി തോടന്നൂര്‍ സ്വദേശി തയ്യുള്ളതില്‍ ഹസ്‌നാസിനയാണ് (19) മരിച്ചത്. വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സീനിയര്‍ വിദ്യാര്‍ഥികളോടു പേരുചോദിച്ചതിന്റെ പേരില്‍ ചില സീനിയര്‍ വിദ്യാര്‍ഥികള്‍ ഹസ്‌നാസിനെ റാഗ് ചെയ്‌തെന്നാണ് സഹപാഠികളുടെയും ബന്ധുക്കളുടെയും പരാതി.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.