Latest News

പത്തു വയസുളള മാത്രം പ്രായമുള്ള ആര്യ പ്രമാനക്കിന്റെ ഭാരം 192 കിലോ

ജക്കാര്‍ത്ത:[www.malabarflash.com] ഭക്ഷണ കാര്യത്തില്‍ യാതൊരു നിയന്ത്രണവുമില്ല പത്ത് വയസുകാരനായ ആര്യ പ്രമാനക്ക്. ഏത് സമയവും ഭക്ഷണത്തിന്റെ ചിന്തയും ഉറക്കവും മൊബൈലില്‍ ഗെയിം കളിയുംമാത്രം. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ ആര്യയുടെ ഭാരവും നിയന്ത്രണാതീധമായി വര്‍ദ്ധിച്ച് വരികയാണ്. പത്തു വയസ് മാത്രം പ്രായമുള്ളപ്പോള്‍ ഈ ബാലന്റെ ഭാരം 192 കിലോയാണ്.

ഈ പ്രായത്തില്‍ ഇത്രയും അധികം ഭാരമുള്ള ലോകത്തിലെ ഏക വ്യക്തി ആര്യയാകും. മകന്റെ ഭക്ഷണ കാര്യത്തിലും വര്‍ദ്ധിച്ചു വരുന്ന ഭാരത്തിലും ആശങ്കയിലാണ് ആര്യയുടെ അമ്മ. ആര്യയുടെ ജീവന്‍ നിലനിര്‍ത്താന്‍ നല്‍കുന്ന ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അമ്മയുടെ തീരുമാനം. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയാണ് ആര്യ പ്രമാന.

രണ്ട് പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് ആര്യ ഒരു നേരം കഴിക്കുന്നത്. മാത്രവുമല്ല, ദിവസവും അഞ്ച് നേരം ചോറും കഴിക്കും. ബീഫ് വേണമെന്നുള്ള നിര്‍ബന്ധം വേറെ. ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ ബാലന്‍. ഇക്കാരണം കൊണ്ട് സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. വസ്ത്രങ്ങള്‍ ഒന്നും തന്നെ പാകമാകാത്തത് കൊണ്ട് മുണ്ടുടുത്താണ് വീട്ടിലൂടെയുള്ള ആര്യയുടെ നടപ്പ്.

ചെറിയ പ്രായത്തില്‍ സാധാണ കുട്ടികളെപ്പോലെ തന്നെയായിരുന്നു ആര്യയും. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതെ വന്നതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്ന് ആര്യയുടെ അമ്മ റോകയാഹ് പറയുന്നു. ആര്യയുടെ ഭാരം കുറയ്ക്കാന്‍ ഡോക്ടര്‍മാരുടെ സേവനവും ഇവര്‍ പരിഗണിക്കുന്നുണ്ട്.






Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.