ഒടയംചാല്‍ [www.malabarflash.com]: ബൈക്കുകള്‍ കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരണപ്പെട്ടു. ചുള്ളിക്കര കൂട്ടക്കളത്തെ പരേതനായ തച്ചേരിയന്‍ അബ്രഹാമിന്റെ മകന്‍ ഷാജി (46) ആണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
കഴിഞ്ഞ 24 ന് രാത്രി കരിവെള്ളൂര്‍ പാലക്കുന്ന് പെട്രോള്‍ പമ്പിനടുത്താണ് അപകടം. സുഹൃത്തിന്റെ ബൈക്കില്‍ യാത്ര ചെയ്യവേ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഷാജിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിച്ചു. ചമതച്ചാലില്‍ മകളുടെ വീട്ടിലെത്തി മടങ്ങവേയാണ് അപകടം. ചിന്നമ്മയാണ് മാതാവ്. ഭാര്യ:ഷീബ, മക്കള്‍: മിന്നു, അലീന, മരുമകന്‍: എബി ചാക്കോ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment