Latest News

ആത്മീയതയുടെ നിറവില്‍ മൂസ മൗലവി നാടണയുന്നു

ദുബൈ:[www.malabarflash.com] മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ ഇരുപത്തിയെട്ടു വര്‍ഷവും അല്ലാഹുവിന്‍റെ പരിശുദ്ധ ഭവനത്തില്‍ സേവനം ചെയ്യുവാന്‍ ലഭിച്ച സൗഭാഗ്യത്തിന്‍റെ നിറവോട് കൂടിയാണ് ചങ്ങരംകുളം തെങ്ങില്‍ സ്വദേശി മൂസ മൗലവി പ്രവസത്തോട് വിട പറയുന്നത്.

1985 സെപ്റ്റംബര്‍ 12ന് റാസല്‍ഖൈമയിലാണ് മൂസ മൗലവിയുടെ പ്രവാസ ജീവിതത്തിന് തുടക്കം.പിന്നീട് ഷാര്‍ജ ഇസ്ലാമിക്‌ സെന്‍ററില്‍ മദ്രസ അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം കഴിഞ്ഞ ഇരുപത്തിയെട്ടു വര്‍ഷമായി യു.എ.ഇ യിലെ വിവിധ പള്ളികളില്‍ ഇമാമായി സേവനം ചെയ്തു വരുന്നു.

അജമാന്‍ ന്യൂ സനായയിലെ ഉവൈസ് ബിനു ആമിദുല്‍ കര്‍മി മസ്ജിദില്‍ ജോലി ചെയ്തുവരികെയാണ് മൂസ മൌലവിയുടെ പ്രവസത്തോടുള്ള വിട വാങ്ങല്‍.

തുടക്കം മുതല്‍ ചന്ദ്രിക റീഡെസ് ഫോറമായും പിന്നീട കെ.എം.സി.സി യിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ചങ്ങരംകുളം മേഖല കെ.എം.സി.സിയിലും, പൊന്നാനി മണ്ഡലം കെ.എം.സി.സി ഉപദേശകസമിതി അംഗം, എടപ്പാള്‍ ദാറുല്‍ ഹിദായ ഇസ്ലാമിക് കോംപ്ലക്‌സ്‌ അജ്മാന്‍ ഘടകം പ്രസിഡന്‍റ് തുടങ്ങിയ വിവിധ മേഖലകളില്‍ നേതൃത്വം നല്‍കുന്നു.

നന്നംമുക്ക് പഞ്ചായത്ത് പഴയകാല മുസ്ലീം ലീഗ് നേതാവ് എം.കെ മൊയ്തീന്‍കുട്ടി മൊല്ലാക്കയുടെ മകനാണ് മൂസ മൗലവി. ഭാര്യ സാബിറ, അജ്മാന്‍ ചങ്ങരംകുളം മേഖല പ്രസിഡന്‍റ് യാസര്‍, സഹല, ജാസിര്‍ എന്നിവര്‍ മക്കളാണ്. 






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.