Latest News

തിരുവനന്തപുരത്ത് എ.ടി.എമ്മുകളില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പണം തട്ടിപ്പ്


തിരുവനന്തപുരം [www.malabarflash.com]: തിരുവനന്തപുരത്ത് എ.ടി.എമ്മുകളില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് വന്‍ പണം തട്ടിപ്പ്. രഹസ്യഉപകരണത്തിനുള്ളില്‍ സ്ഥാപിച്ച ക്യാമറയിലൂടെ പിന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. പണം നഷ്ടപ്പെട്ട അന്‍പതിലേറപേര്‍ പോലീസില്‍ പരാതി നല്‍കി. വെള്ളയമ്പലത്തെ എസ്.ബി.ഐ എ.ടി.എം സെന്‍ററില്‍ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച ഉപകരണം പോലീസ് കണ്ടെത്തി. ബാങ്കിനോട് ചേര്‍ന്നുള്ള ഈ എ.ടി.എമ്മില്‍ നിരീക്ഷണ ക്യാമറയും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. സമാനമായ ഉപകരണം മറ്റ് എ.ടി.എം സെന്ററുകളിലും സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാന്‍ നഗരത്തിലെ എ.ടി.എം കൗണ്ടറുകളിലെല്ലാം പോലീസ് പരിശോധന നടത്തുകയാണ്. ഏഴായിരം മുതല്‍ നാല്‍പത്തി അയ്യായിരം രൂപവരെയാണ് പലര്‍ക്കും നഷ്ടമായത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.