Latest News

ജിംനാസ്റ്റിക്‌സില്‍ ചരിത്രനേട്ടം; ദീപ കര്‍മാക്കര്‍ ഫൈനലില്‍

റിയോ ഡി ജെനെയ്‌റോ:[www.malabarflash.com] ചരിത്രത്തിലാദ്യമായി ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ താരത്തിന് ഫൈനല്‍ യോഗ്യത. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടിയത്.

ഞായറാഴ്ച രാത്രി ആരംഭിച്ച യോഗ്യത റൗണ്ട് മത്സരങ്ങളില്‍ അവസാന യോഗ്യത മാര്‍ക്കായ എട്ടാം സ്ഥാനത്തോടെയാണ് ദീപ ചരിത്ര നേട്ടത്തിലെത്തിയത്, ആഗസ്ത് 14-നാണ് ഈ ഇനത്തില്‍ ഫൈനല്‍ മത്സരം നടക്കുക.

ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിക്കുമ്പോള്‍ വോള്‍ട്ട് ഇനത്തില്‍ ആറാം സ്ഥാനത്തായിരുന്നു ദീപ, എന്നാല്‍ നാലാം ഡിവിഷനില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, എങ്കിലും അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചതോടെ ഫൈനല്‍ യോഗ്യതയും നേടി.

52 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരം ഓളിമ്പിക്‌സ് യോഗ്യത നേടുന്നത്, അതോടൊപ്പം യോഗ്യത നേടുന്ന ആദ്യ വനിത താരമെന്ന ബഹുമതിയും സ്വന്തമാക്കിയാണ് ദീപ റിയോയിലെത്തിയത്

ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ വാള്‍ട്ട്, അണ്‍ഇവന്‍ ബാര്‍, ബാലന്‍സ്‌ ബീം, ഫ്‌ളോര്‍ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മത്സരിച്ചത്. വോള്‍ട്ടിലൊഴികെയുള്ള ഇനങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഓള്‍ റൗണ്ട് വിഭാഗത്തില്‍ 51-ാം സ്ഥാനത്താണ് ദീപ ഫിനിഷ് ചെയ്തത്.

കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഈയിനത്തില്‍ വെങ്കല മെഡല്‍ ജേതാവായിരുന്നു ദിപ കര്‍മാക്കര്‍.






Keywords: International News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.