Latest News

പ്രമുഖ പ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

മംഗളൂരു:[www.malabarflash.com] ദുരൂഹ സാഹചര്യത്തില്‍ കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി ബിസിനസുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം തീയിട്ടതായി പോലീസ്. പ്രമുഖ പ്രവാസി ബിസിനസുകാരനും ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍നാഷണലിന്റെ ഉടമയുമായ ഭാസ്‌കര്‍ ഷെട്ടിയെയാണ് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഭാസ്‌കറിന്റെ ഭാര്യ രാജേശ്വരി, മകനും ബോഡി ബില്‍ഡറുമായ നവനീത് ഷെട്ടി എന്നിവര്‍ പോലീസ് കസ്റ്റഡിയിലണ്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

52 കാരനായ ഭാസ്‌കര്‍ ഷെട്ടി സൗദിയിലേക്ക് പോകാനിരിക്കെയാണ് കൊല നടന്നത്. ഹോട്ടല്‍ നടത്തിപ്പിന്റെ ചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിലെ ചില സാമ്പത്തിക തിരിമറികളെ ചൊല്ലി ദമ്പതികള്‍ വഴക്കിട്ടിരുന്നു. ഭര്‍ത്താവിനെ ഹോട്ടല്‍ നടത്തിപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനും രാജേശ്വരി നീക്കം തുടങ്ങിയിരുന്നു.

ജൂലൈ 28 മുതലാണ് ഭാസ്‌ക്കറിനെ കാണാതായത്. മകനെ കാണാതായത് സംബന്ധിച്ച് ഭാസ്‌ക്കറിന്റെ മാതാവ് മണിപ്പാല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

നിരഞ്ജന ഭട്ട് എന്ന ക്ഷേത്ര പുരോഹിതന്റെ സഹായത്തോടെയാണ് രാജേശ്വരി കൊല നടത്തിയത്. വീട്ടില്‍ കൊല നടത്തിയ ശേഷം മൃതദേഹം കാര്‍ക്കാളയിലെ കുഗ്രാമത്തിലെത്തിച്ച് കത്തിച്ച് ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു. ഇതിനുപയോഗിച്ച ചാക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.






Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.