കാസര്‍കോട് ജില്ലാ രൂപീകരിച്ചു 3 പതിറ്റാണ്ട് കഴിയുമ്പോളും കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ മാറി മാറി വന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.[www.malabarflash.com]
പല സമര പരിപാടികലും വിജയം കണ്ടിട്ടുള്ള കാസര്‍കോടിന്റെ മണ്ണില്‍ കാസര്‌കോടിനോടുള്ള അനീതിക്കെതിരെ ശക്തമായ സമരങ്ങള്‍ നടക്കേണ്ടതുണ്ട്.
കേരളത്തിന്റെ വടക്കേ അററമായ കാസര്‍കോടിനെ , കേരളത്തിന്റെ ഭാഗമായി കാണാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് സാധിക്കണം. വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകള്‍ക്ക് പുറമേ വ്യാവസായിക വികസനത്തിനും ടൂറിസം വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ നമ്മുടെ ജില്ലക്ക് ആവശ്യമാണ് ഇതൊക്കെ നേടിയെടുക്കാന്‍ കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായ സമ്മര്‍ദങ്ങള്‍ അത്യാവശ്യമാണ്
തുടര്‍ച്ചയായി വികസന അവഗണനയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായി കൊണ്ടിരിക്കുന്നത് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം, മെഡിക്കല്‍ കോളേജ്, ദീര്‍ഘദൂര ട്രെയിനുകള്‍ക്കുള്ള സ്റ്റോപ്പ്, കേന്ദ്ര സര്‍വ്വകലാശാലാനുബന്ധ മെഡിക്കല്‍, ലോ കോളേജുകള്‍.. ഏതു വിഷയം എടുത്ത് നോക്കിയാലും മാറി മാറി വരുന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ കാസര്‍കോട് ജില്ലയോട് നീതി പുലര്‍ത്തിയിട്ടില്ല.
ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ റെയില്‍ പാതയുടെ സാധ്യതാ പഠനം കണ്ണൂര്‍ വരെ മാത്രമായി ഒതുക്കി അവഗണ തുടരുന്നു, അര്‍ഹമായ പരിഗണന കാസര്‍കോടിന് ലഭിക്കാതെ പോകുന്നുയെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്.
അതിവേഗ റെയില്‍ എന്ന ആശയം കൊണ്ട് വന്ന ടി എം ആര്‍ സിയുടെ പ്രതിനിധി ഇ ശ്രീധരന്‍ തിരുവനതപുരം മംഗളൂരു കോറിഡോര്‍ എന്നാണ് പറഞ്ഞിരുന്നത് പിന്നെ എങ്ങനെ കാസര്‍കോട് ഒഴിവായി എന്ന കൂടി അന്വേഷിക്കേണ്ടതുണ്ട്.
ഏറെ പ്രവാസികളുള്ള കാസര്‍കോട് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യം ഇത് വരെയായി പരിഗണിച്ചിട്ടില്ല സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. വിദേശ മലയാളികളില്‍ വലിയൊരു വിഭാഗം കാസര്‍കോട്ടുകാരാണ്.
ഇപ്പോള്‍ കാസര്‍കോട്ടുകാര്‍ പയ്യന്നൂരിനെയാണ് പാസ്‌പോര്‍ട്ട് ആവശ്യത്തിനായി ആശ്രയിക്കുന്നത്. സംസ്ഥാനത്ത് മിക്ക ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍ കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിക്കുമ്പോള്‍ കാസാര്‍കോട് ജില്ലയോട് മാത്രമാണ് അവഗണന.
ദേശീയ ഗെയിംസിലും ഒരു വേദി പോലും അനുവദിക്കാതെ കാസര്‍കോട് ജില്ലയെ അവഗണിച്ചു, അഴിമതിയും കുറ്റകൃത്യവും ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാററാനുള്ള ഒരു ഇടമായി മാത്രമായാണ് കാസര്‍കോടിനെ കാണുന്നത് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 'പാലിയേക്കര ടോള്‍ വഴി കടക്കാതെ മറ്റൊരു വഴിയില്‍ കൂടെ യാത്ര ചെയ്ത കുടുംബത്തോട് ചാലക്കുടി ഡി വൈ എസ് പി മോശമായി പെരുമാറി എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്നത്തെ ആഭ്യന്തര മന്ത്രി ചാലക്കുടി ഡി വൈ എസ് പി കെ കെ രവീന്ദ്രനെ കാസര്‍കോടേക്ക് സ്ഥലം മാറ്റി കൊണ്ട് ഇറക്കിയ ഉത്തരവ് .
കാസര്‍കോട് , അഭ്യസ്തവിദ്യരായ ധാരാളം യുവതീയുവാക്കള്‍ ഈ ജില്ലയില് തൊഴിലന്വേഷകരായി കാലംകഴിക്കുന്നു. ഇവര്ക്കായി മതിയായ അവസരങ്ങള്‍ ഇല്ല,
ജാതി മത രാഷ്ട്രീയ ചിന്താത്തകള്‍ക്കതീതമായി നമ്മുടെ ജില്ലയുടെ വികസനത്തിനായ, കാസര്‌കോടിനോട് കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രധിഷേധം ഉയരണം,
ജാതി മത രാഷ്ട്രീയ ചിന്താത്തകള്‍ക്കതീതമായി നമ്മുടെ ജില്ലയുടെ വികസനത്തിനായ, കാസര്‌കോടിനോട് കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രധിഷേധം ഉയരണം,
കേരളത്തിന്റെ വടക്കേ അററമായ കാസര്‍കോടിനെ , കേരളത്തിന്റെ ഭാഗമായി കാണാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് സാധിക്കണം. വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാന മേഖലകള്‍ക്ക് പുറമേ വ്യാവസായിക വികസനത്തിനും ടൂറിസം വികസനത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ നമ്മുടെ ജില്ലക്ക് ആവശ്യമാണ് ഇതൊക്കെ നേടിയെടുക്കാന്‍ കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായ സമ്മര്‍ദങ്ങള്‍ അത്യാവശ്യമാണ്
അതിവേഗ റെയില്‍ കാസര്‍കോടിനെ കൂടി ഉള്‍പ്പെടുത്തി റെയില്‍പാത മംഗലാപുരം വരെ നീട്ടുക കാസര്‍കോട് ജില്ലയോടുള്ള റയില്‍വേ അവഗണന അവസാനിപ്പിക്കുക, ദീര്‍ഘദൂര ട്രെയിനുകളായ രാജധാനി എക്‌സ്പ്രസ്സ്, നിസാമുദ്ദീന്‍ എക്‌സ്പ്രസ്സ്, എറണാകുളം ലോകമാന്യതിലക് എക്‌സ്പ്രസ്സ്, ദാദര്‍തിരുനല്‍വേലി എക്‌സ്പ്രസ്സ്, ബീക്കാനീര്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസ്സ് തുടങ്ങിയ ദീര്‍ഘദൂരെ ട്രെയിനുകള്‍ക്ക് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കുക, പാസ്‌പോര്‍ട്ട് സേവാകേന്ദ്രം കാസര്‍കോട് അനുവദിക്കുക, കേന്ദ്ര സര്‍വ്വകലാശാലാനുബന്ധ മെഡിക്കല്‍, ലോ കോളേജുകള്‍ ഉടന്‍ യഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കക്ഷി രാഷ്ട്രീയത്തിന്ന് അതീതമായി സോഷ്യല്‍ മീഡിയകളില്‍ കാസ്രോട്ടെ പുള്ളോ തുടങ്ങിയ പ്രതിഷേധം ഇന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മൊത്തം ഏറ്റെടുത്ത കാഴ്ചയാണ് കാണാനാവുന്നത് ഇപ്പോള്‍ കക്ഷി രാഷ്ട്രീയ ഭേതമന്യേ കാസര്‍കോടിന് ഈ ആവശ്യം ഉന്നയിച്ച് സമര രംഗത്തിറങ്ങുമ്പോള്‍ രാഷ്ട്രീയത്തിന്റെ നിറം നോക്കി നിരുത്സാഹപ്പെടുത്താതെ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ നമുക്ക് കഴിയണം.
നാടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ യുവസമൂഹം ഒന്നിക്കുന്നത് ശുഭസൂചനയാണ് ഇ വിഷയത്തില്‍ കാസര്‍കോട്ടെ പ്രാദേശിക മാധ്യമങ്ങളും തുടര്‍ന്നു മുഖ്യധാരാ മാധ്യമങ്ങളും ഇലക്ട്രോണിക് മീഡിയകളും ഓണ്‍ലൈന്‍ മീഡിയകളും ഒക്കെ ശക്തമായ ഇടപെടലുകള്‍ നടത്തുന്നത് ഏറെ പ്രതീക്ഷ നല്കുന്നു....
-സലാം കന്യപ്പാടി
No comments:
Post a Comment