Latest News

ധനേഷ് മാത്യു കടന്നുപിടിച്ചു, പിന്നീട് അപവാദം പ്രചരിപ്പിച്ചു; വീട്ടമ്മയുടെ വിശദീകരണം


കൊച്ചി [www.malabarflash.com]: ഗവൺമെന്റ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ കടന്നുപിടിച്ചതായി അപമാനിക്കപ്പെട്ട വീട്ടമ്മ പറഞ്ഞു.. കേസായപ്പോൾ തനിക്കെതിരെ അപവാദങ്ങളും പ്രചരിപ്പിച്ചു. തെറ്റു ചെയ്തയാളെ സംരക്ഷിക്കാൻ ഒരുവിഭാഗം അഭിഭാഷകർ ശ്രമിക്കുകയാണ്. പക്ഷെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. അഭിഭാഷകന്റെ അച്ഛനും അമ്മയും ഭാര്യയും തന്നെ വന്നു കണ്ടു. ജാമ്യം കിട്ടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ധനേഷിനെ തനിക്കു നേരത്തെ അറിയില്ല.
ധനേഷിന്റെ ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും ധനേഷിന് ഇത്തരത്തിൽ തെറ്റുപറ്റിയെന്നും കുടുംബ ജീവിതം തകർക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം കണ്ണീരോടെ അഭ്യർഥിച്ചു. ധനേഷിനെ നാട്ടുകാര്‍ തന്നെയാണ് പിടികൂടിയത്. ആ സമയം അയാള്‍ മാപ്പു പറഞ്ഞതെന്നും കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും കുടുംബം തകര്‍ക്കരുതെന്നും പറഞ്ഞതായി യുവതി വെളിപ്പെടുത്തി.
ധനേഷ് യുവതിയെ കടന്നു പിടിച്ചതായി നേരത്തെ ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ പരാതി നല്‍കിയ യുവതി ഉറച്ചു നില്‍ക്കുന്നുവെന്നും കേസ് റദ്ദാക്കാനാകില്ലെന്നും കഴിഞ്ഞദിവസം പൊലീസ് കോടതിയിൽ നിലപാടെടുത്തിരുന്നു.
ധനേഷിനെതിരായ വാര്‍ത്ത നല്‍കിയതാണ് അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണം. കഴിഞ്ഞ 14–ാം തീയതി രാത്രി ഏഴു മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.