Latest News

ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3 രൂപ 38 പൈസയും ഡീസലിന് 2 രൂപ 67 പൈസയും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി:[www.malabarflash.com] രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 38 പൈസയും ഡീസല്‍ ലിറ്ററിന് 2 രൂപ 67 പൈസയുമാണ് വര്‍ധിപ്പിച്ചത്.

വര്‍ധനവ് ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വരും. ക്രൂഡ് ഓയില്‍ വിലയില്‍ വന്ന വര്‍ധനവാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണം.

അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡീസല്‍, പെട്രോള്‍ വിലകള്‍ കുത്തനെ കൂട്ടിയത് സാധാരണ ജനങ്ങള്‍ക്ക് തിരിച്ചടിയാകാനിടയുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.